രണ്ടാം ട്വന്റി20; ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസീലണ്ടിന് നാല് വിക്കറ്റ് നഷ്ടം

ഓക്ക്‌ലന്‍ഡ്: ഇന്ത്യ ന്യൂസിലണ്ട് രണ്ടാം ട്വന്റി20യില്‍ ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസീലണ്ടിന് നാല് വിക്കറ്റ് നഷ്ടം. കളി തുടങ്ങി മൂന്നാം ഓവറില്‍ ഓപ്പണര്‍ സെയ്‌ഫേര്‍ട്ട് പുറത്തായി. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ സെയ്‌ഫേര്‍ട്ടിനെതിരെ ധോനി ക്യാച്ചെടുത്തു. 12 പന്തില്‍ ഒരു ഫോറും സിക്‌സടുമടക്കം 12 റണ്‍സായിരുന്നു ന്യൂസിലണ്ട് ഓപ്പണറുടെ സമ്പാദ്യം. മണ്‍റോയെ ക്രുണാല്‍ പാണ്ഡ്യയാണ് പുറത്താക്കിയത്. 12 റണ്‍സെടുത്ത് നില്‍ക്കെ രോഹിത് ശര്‍മ്മക്ക് ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

ഓപ്പണര്‍മാരായ സെയ്‌ഫേര്‍ട്ട് (12), മണ്‍റോ (12), ക്യാപ്റ്റന്‍ വില്ല്യംസണ്‍ (20), ഡാരില്‍ മിച്ചല്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലണ്ടിന് നഷ്ടമായത്. കഴിഞ്ഞ ട്വന്റി20യിലെ ടീമില്‍ മാറ്റമില്ലാതെയാണ് ന്യൂസീലണ്ടും ഇന്ത്യയും കളിക്കുന്നത്. ആദ്യ ട്വന്റി20യില്‍ ന്യൂസീലണ്ട് വിജയിച്ചിരുന്നു. ഓക്ക്‌ലന്‍ഡിലും വിജയിച്ചാല്‍ ആതിഥേയര്‍ക്ക് 20ത്തിന് സ്വന്തമാക്കാം. ഇനി ഒരു ട്വന്റി20 മത്സരം മാത്രമാണ് പരമ്പരയില്‍ ശേഷിക്കുന്നത്.

Top