കോഴിക്കോട്: പ്രശസ്ത തിരക്കഥാക്കൃത്തും സംവിധായകനുമായ ടി.എ റസാഖിന്റെ പെട്ടെന്നുളള മരണം ഏറെ ദുഃഖിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സിനിമാലോകത്തിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഇരുപത്തഞ്ച് വര്‍ഷത്തോളം മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന ടി.എ റസാഖ് (58) ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.30ഓളം സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുള്ള റസാഖ് നാല് തവണം സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. അന്തരിച്ച പ്രമുഖ തിരക്കഥാകൃത്ത് ടി.എ ഷാഹിദ് സഹോദരനായിരുന്നു.
വിഷ്ണുലോകം,നാടോടി ,ഭൂമിഗീതം, ഗസല്‍ ,കര്‍മ്മ , കാണാക്കിനാവ്, താലോലം, സ്‌നേഹം, സാഫല്യം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ റസാഖ് നിര്‍വ്വഹിച്ചതാണ്. കാണാനിക്കാവിന് മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാര്‍ഡും ആയിരത്തില്‍ ഒരുവന്‍, പെരുമഴക്കാലം, കാണാക്കിനാവ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് മികച്ച കഥക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.