കൊച്ചി: കൊച്ചിയിലെ രണ്ട് ഐടി കമ്പനികളെ ഏറ്റെടുത്ത് യുഎസ് കമ്പനിയായ നെട്രിക്‌സ്.
സോഫ്റ്റ്‌വെയര്‍ കമ്പനിയായ എംപ്രസം ടെക്‌നോളജീസ്,ക്ലൗഡ് സേവനദാതാവായ ഐഡിയാമൈന്‍ ടെക്‌നോളജീസ് എന്നീ രണ്ടു കമ്പനികളെയാണ് നെട്രിക്‌സ് ഏറ്റെടുത്തത്.
2010ല്‍ പ്രവര്‍ത്തനം തുടങ്ങിയ എംപ്രസം ടെക്‌നോളജീസ് മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്തും 2007ല്‍ ആരംഭിച്ച ഐഡിയാമെന്‍ ടെക്‌നോളജീസ് 2013 മുതല്‍ ആമസോണ്‍ വെബ്‌സര്‍വീസസിന്റെയും പങ്കാളിയാണ്.
ഇതോടനുബന്ധിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 150 തൊഴിലവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുമെന്ന് നെട്രിക്‌സ് എംഡി റോബ് ഡാങ് അറിയിച്ചു.
1989ല്‍ ഷിക്കാഗോയില്‍ പ്രവര്‍ത്തനമാരംഭിച്ച നെട്രിക്‌സിന് യുഎസിലെ 11 മെട്രോ നഗരങ്ങളില്‍ ശാഖകളുണ്ട്.