തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് ഇളവുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തികൊണ്ടുള്ള സുപ്രിംകോടതിയുടെ പരാമര്‍ശം ഏകപക്ഷീയമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.
സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദീന്‍ പറഞ്ഞു. സുപ്രിം കോടതിയുടെ പരാമര്‍ശം ഏകപക്ഷീയമാണ്. കേസില്‍ വ്യാപാരികളും കക്ഷിചേരും. ബക്രീദിന്റെ പേരില്‍ കച്ചവടക്കാരെ വര്‍ഗീയവത്ക്കരിക്കാന്‍ നീക്കം നടക്കുന്നുവെന്നും ടി.നസിറുദീന്‍ പ്രതികരിച്ചു.