തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശിപാര്‍ശയിന്‍മേല്‍ കേന്ദ്രസര്‍ക്കാര്‍ അടയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടി.പി വധക്കേസിലെ ഗൂഢാലോചനയുടെ അന്വേഷണം സി.ബി.ഐക്കു വിട്ടാല്‍ സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്നും സി.പി.എമ്മിന്റെ അടിവേരിളകുമെന്നും ഉറപ്പാണ്.
കോണ്‍ഗ്രസിനെ മുഖ്യ ശത്രുവായി കാണു ബി.ജെ.പിക്ക് സി.പി.എം ക്ഷയിക്കുന്നതിനോട് താല്‍പര്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണയോടെ പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.