തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം വന്നതിനു ശേഷം മദ്യ വില്‍പ്പനയില്‍ ഒന്‍പത് ശതമാനം കുറവുണ്ടായെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ . നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
20 ലക്ഷം കെയ്‌സ് മദ്യത്തിന്റെ വില്‍പ്പനയാണ് കുറഞ്ഞിരിക്കുന്നത്. എന്നാല്‍ മയക്കുമരുന്നിന്റെ ഉപയോഗം സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുകയാണ്.
ഹാഷിഷ്, കഞ്ചാവ്, ഹെറോയിന്‍ തുടങ്ങിയവയുടെ ഉപയോഗമാണ് ഗണ്യമായി വര്‍ധിച്ചിരിക്കുന്നത്. വേദനസംഹാരികള്‍ പോലും ആളുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ടെന്നും ഇതു തടയാന്‍ കര്‍ശന നടപടി തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
മദ്യവില്‍പ്പന കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ബിയര്‍-വൈന്‍ വില്‍പ്പനയില്‍ 61 ശതമാനം വര്‍ധനവുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്ക്. മദ്യവില്‍പ്പന കുറഞ്ഞത് ശുഭസൂചനയാണെങ്കിലും മയക്കുമരുന്ന് കേസുകള്‍ വര്‍ധിച്ചത് ആശങ്കയുണ്ടെന്ന് മന്ത്രി സഭയെ പറഞ്ഞു.