T P Senkumar disgusted in Kerala Police reshuffling

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി പദവിയില്‍നിന്നും മാറ്റിയതില്‍ ടി.പി.സെന്‍കുമാറിന് അതൃപ്തി. സ്ഥലമാറ്റ ഉത്തരവ് ലഭിച്ചശേഷം പ്രതികരിക്കാമെന്ന് സെന്‍കുമാര്‍ പറഞ്ഞു.

സംസ്ഥാന പൊലീസ് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും തല്‍സ്ഥാനത്തുനിന്നു മാറ്റി പൊലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണിയാണ് പുതിയ സര്‍ക്കാര്‍ വരുത്തിയത്. സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും വിജിലന്‍സ് ഡയറക്ടറായി ഡിജിപി ഡോ. ജേക്കബ് തോമസിനെയും നിയമിച്ചു.

ഡിജിപി സ്ഥാനത്തുനിന്നു നീക്കം ചെയ്ത ടി.പി.സെന്‍കുമാറിനും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയ എന്‍.ശങ്കര്‍ റെഡ്ഡിക്കും പകരം നിയനം നല്‍കിയിട്ടില്ല. അതേസമയം, സെന്‍കുമാറിനെ പൊലീസ് ഹൗസിങ് കണ്‍ട്രസ്ട്രക്ഷന്‍ കോര്‍പറേഷന്‍ സിഎംഡിയായി നിയമിക്കാനാണു സാധ്യത.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്നു പൊലീസ് തലപ്പത്തു നടത്തുന്ന ആദ്യ സമഗ്ര അഴിച്ചുപണിയാണിത്. പെരുമ്പാവൂരില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന പേരില്‍ ദക്ഷിണമേഖല എഡിജിപി എ.പത്മകുമാറിനെയാണ് ഈ സര്‍ക്കാര്‍ ആദ്യം മാറ്റിയത്.

Top