തിരുവനന്തപുരം: സെന്‍കുമാര്‍ കേസന്വേഷണങ്ങളില്‍ വീഴ്ച വരുത്തിയതുകൊണ്ടാണ് ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സെന്‍കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയ തീരുമാനമല്ല എന്നാല്‍ പ്രധാനപ്പെട്ട കേസുകളില്‍ വീഴ്ച വരുത്തിയ ആളെ വെച്ചുകൊണ്ടിരിക്കുന്നത് ശരിയല്ല. അതുകൊണ്ടാണ് മാറ്റിയതെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.
ഡിജിപി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ മാറ്റിയത് നാടിനുവേണ്ടിയാണെന്നും മാറ്റിയ നടപടികൊണ്ട് ഗുണപരമായ മാറ്റമുണ്ടായെന്നും പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു പിണറായി.