കൊറോണ വൈറസ് 27 ഡിഗ്രി ചൂടില്‍ നിലനില്‍ക്കില്ല; പ്രത്യേകിച്ച് പൊങ്കാല സമയത്ത്

കോഴിക്കോട്: 27 ഡിഗ്രി സെല്‍ഷ്യസ് താപനിലയ്ക്കപ്പുറം കൊറോണ വൈറസിന് നിലനില്‍ക്കാന്‍ കഴിയില്ലെന്ന വിചിത്രവാദവുമായി ടി.പി. സെന്‍കുമാര്‍. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് സെന്‍കുമാര്‍ ഇങ്ങനെ വാദിച്ചത്. എന്നാല്‍, സെന്‍കുമാറിന്റെ ‘താപനില സിദ്ധാന്ത’ത്തെ എതിര്‍ത്ത് ഡോക്ടര്‍മാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണ ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കണമെന്ന മാധ്യമപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്റെ പ്രസ്താവനയെ വിമര്‍ശിച്ചാണ് ശാസ്ത്രലോകം ‘താപനില സിദ്ധാന്തം’ സെന്‍കുമാര്‍ പ്രസ്താവിച്ചത്.’

പോസ്റ്റിന്റെ പൂര്‍ണരൂപം…

എംജി രാധാകൃഷ്ണന്‍ എന്ന ഒരു വശത്തെ മാത്രം കാണുന്ന, വിവരമില്ലാത്തയാള്‍ അറിയാന്‍. കൊവിഡ്19 എന്ന കൊറോണ വൈറസ് 27ഡിഗ്രീ സെന്റിഗ്രേഡ് വരെയേ നിലനില്‍ക്കൂ. കൊറോണയുള്ള ഒരാളുടെ സ്രവം നല്‍കിയില്ലെങ്കില്‍ അത് ഇവിടുത്തെ ചൂടില്‍ ആര്‍ക്കും ബാധിക്കില്ല. കേരളത്തില്‍ ചൂട് 32 ഡിഗ്രി സെന്റിഗ്രേഡ് ആണ്. പൊങ്കാല സമയം അതിലേറെ. ഒരു കൊവിഡ് 19നും എത്തില്ല. ഓരോരോ അവസരം നോക്കികള്‍. അതല്ലങ്കില്‍ എംജി ശാസ്ത്രം പറയട്ടെ.

Top