t.p sreenivasan attack; sfi prasident

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി.ശ്രീനിവാസനെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റും വിളപ്പില്‍ ഏരിയാ പ്രസിഡന്റുമായ ജെ.എസ്. ശരതിനെ തത്സ്ഥാനത്ത് നിന്ന് നീക്കി. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് നടപടിയെടുത്തത്. ശരത്തിനെതിരെ നടപടിയെടുക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എസ്.എഫ്.ഐയോട് നിര്‍ദ്ദേശിച്ചിരുന്നു.

വെള്ളിയാഴ്ച ആഗോള വിദ്യാഭ്യാസ സംഗമം കോവളത്ത് നടക്കുന്നതിടെയുള്ള പ്രതിഷേധ സമരത്തില്‍ വച്ചാണ് ശരത് ശ്രീനിവാസന്റെ കരണടത്തടിച്ചത്. സംഭവത്തിന് ശേഷം മുങ്ങുകയും ചെയ്തു. വധശ്രമം അടക്കം ഒരു ഡസനോളം കേസിലെ പ്രതിയാണ് ശരത്. ബ്ലോക്ക് പ്രസിഡന്റ് എല്‍. അനിതയുടെ മകന്‍ വിഷ്ണു ഗോപകുമാറിനെ രണ്ടു മാസം മുന്‍പു പട്ടാപ്പകല്‍ നടുറോഡില്‍ സംഘംചേര്‍ന്നു മര്‍ദിച്ചതിനാണു ശരത്തിനെതിരെ വധശ്രമത്തിനു കേസെടുത്തത്.

Top