ഇന്ത്യക്കെതിരായ ടി20- ഏകദിന പരമ്പര; ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരെ ടി20-ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ കെയ്ന്‍ വില്യംസണ്‍ നയിക്കും. ഈമാസം 18ന് ടി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ടി20 ലോകകപ്പ് കളിച്ച താരങ്ങളെല്ലാം ടീമില്‍ സ്ഥാനം നിലനിര്‍ത്തി. സ്പിന്നര്‍ ഇഷ് സോധി, ബ്ലെയര്‍ ടിക്‌നെര്‍ എന്നിവര്‍ ടി20 മത്സരങ്ങള്‍ മാത്രമാണ് കളിക്കുന്നത്.

മാറ്റ് ഹെന്റി, ടോം ലാഥം എന്നിവര്‍ ഏകദിന പരമ്പരയില്‍ മാത്രം കളിക്കും. ഏകദിനത്തില്‍ ജെയിംസ് നീഷമിന് പകരം ഹെന്റി നിക്കോള്‍സ് ടീമിലെത്തും. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റലിനെ ടീമിലേക്ക് പരിഗണിച്ചില്ല. ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ വാര്‍ഷിക കരാറില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ട്രന്റ് ബോള്‍ട്ടും ടീമില്‍ കളിക്കുന്നില്ല.

ന്യൂസിലന്‍ഡ്: കെയ്ന്‍ വില്യംസണ്‍, ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ഡെവോണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ആഡം മില്‍നെ, ജെയിംസ് നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ബ്ലെയര്‍ ടിക്‌നര്‍.

Top