ടി20 പരമ്പര; സൗത്ത് ആഫ്രിക്കയെ വീഴ്ത്തി ഇംഗ്ലണ്ട്, രണ്ട് റണ്‍സ് ജയം

ഡര്‍ബന്‍: സൗത്ത് ആഫ്രിക്ക ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. രണ്ട് റണ്‍സിനാണ് ഇംഗ്ലണ്ട് ജയം നേടിയത്. സൗത്ത് ആഫ്രിക്കയോടായിരുന്നു ഇംഗ്ലണ്ട് പൊരുതിയത്. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് എടുത്തത്.

ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ജേസണ്‍ റോയ്(29 പന്തില്‍ 40), ജോണി ബെയര്‍സ്റ്റോ(17 പന്തില്‍ 35), ഇയോയിന്‍ മോര്‍ഗന്‍ (24 പന്തില്‍ 27), ബെന്‍ സ്റ്റോക്സ്(30 പന്തില്‍ 47), മോയീന്‍ അലി(11 പന്തില്‍ 39) തുടങ്ങിയവരാണ്.
അവസാന രണ്ട് പന്തുകളില്‍ രണ്ട് വിക്കറ്റ് വീണതോടെയാണ് ഇംഗ്ലണ്ട് വിജയം കൈവരിച്ചത്.

ലുങ്കി എന്‍ഗിഡി 3ഉം ഫെഹ്ലുക്വായോ 2 വിക്കറ്റുമാണ് സൗത്ത് ആഫ്രിക്കയ്ക്കായി വീഴ്ത്തിയത്. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച നടക്കുന്നതായിരിക്കും.

Top