Taana got oscar nomination

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ നോമിനേഷനിലെത്തിയിരിക്കുകയാണ് റ്റാന.ദക്ഷിണ പസഫികിലെ വനുആതു ദ്വീപിലെ ഗോത്ര വര്‍ഗ്ഗ സമൂഹത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. ദ്വീപ് നിവാസികള്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതെന്നും ഇതിന്‍രെ പ്രത്യേകതയാണ്.വനുആതു ദ്വീപിലെ ഗോത്ര സമൂഹത്തിലെ പ്രണയ ജോഡികളാണ് മാരി വാവയും മുന്‍ഗാവൂ ദായിനും. എന്നാല്‍ എതിര്‍ ഗോത്രവുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ മാരിവാവയെ ആ ഗോത്രത്തിലുള്ളയാള്‍ക്ക് വിവാഹം കഴിച്ച് നല്‍കാന്‍ തീരുമാനമെടുക്കുന്നതിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്.

അവളെയും കൂട്ടി മുന്‍ഗാവൂ ദായിന്‍ നടത്തുന്ന പലായനവും രണ്ട് ഗോത്രസമൂഹവും ഇരുവര്‍ക്കും എതിരെ തിരിയുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഓസ്‌ട്രേലിയന്‍ ഡോക്യുമെന്ററി നിര്‍മാതാക്കളായ ബെന്‍ഡ്‌ലി ഡീനും മാര്‍ട്ടിന്‍ ബട്‌ലറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.10 വര്‍ഷം മുമ്പ് ഒരു ഡോക്യുമെന്ററി ചിത്രീകരണത്തിനായി ബെന്‍ഡ്ലി വനുആതു ദ്വീപില്‍ എത്തിയിരുന്നു.ഇതിനു ശേഷമാണ് സിനിമ നിര്‍മ്മിക്കുന്നതിന് തീരുമാനമെടുത്തത്.

ഒരു ഡോക്യുമെന്ററി നിര്‍മാണത്തിനായി ഞാന്‍ വനുആതുവില്‍ 10 വര്‍ഷം മുമ്പ് എത്തിയിരുന്നു. ആ സ്ഥലം എന്നെ അതിശയിപ്പിച്ചു. എല്ലാ ഭൂപ്രകൃതിയിലും അതിശയിപ്പിക്കുന്ന കുറേ മനുഷ്യര്‍ ഉണ്ടാകും. യഥാര്‍ത്ഥത്തില്‍ അവിടെ എത്തിച്ചേരാന്‍ വളരെ കുറച്ച് സാധ്യതയേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ എന്റെ ഭാര്യയോട് സംസാരിച്ചു. അവളെ വിശ്വാസത്തിലെടുത്ത് എന്റെ കുടുംബത്തേയും കൂട്ടിയാണ് ലൊക്കേഷനിലെത്തിയത്. അവിടെയുള്ളവരോട് ഒരു സിനിമ നിര്‍മിക്കാം എന്ന് ചോദിച്ചു, അവര്‍ സമ്മതിച്ചു എന്ന് സംവിധായകനായ ബെന്‍ഡ്!ലി ഡീന്‍ പറയുന്നു.

യഥാര്‍ത്ഥ അഛനമ്മമാരും സഹോദരി സഹോദരന്‍മാരും തന്നെയാണ് ചിത്രത്തില്‍ കഥാപാത്രങ്ങളായിരിക്കുന്നത്. പ്രണയം ചിത്രീകരിക്കുകയായിരുന്നു ചിത്രം നേരിട്ട ഏറ്റവും വലിയൊരു വെല്ലുവിളി. പ്രണയ നായകനെ കണ്ടെത്തുന്നതിന് ഗോത്ര സമൂഹത്തിലെ ഏറ്റവും സുന്ദരനായ ആളെ തിരഞ്ഞെടുക്കേണ്ടിയും വന്നു.

Top