ഒരു സിനിമയില്‍ മാത്രം അവസാനിക്കുന്നതല്ല കരിയറെന്ന് തപ്സി പാനു

tapsi

തോല്‍വിയെക്കുറിച്ച് ഭയമില്ലെന്ന് തപ്‌സി പാനു. ഒരു വ്യക്തിയെന്ന നിലയില്‍ പരാജയത്തില്‍ ഭയമില്ലെന്നും, വളരെ സത്യസന്ധതയോട് കൂടിയാണ് സിനിമയെ സമീപിക്കുന്നതെന്നും താരം വ്യക്തമാക്കി. ഒരു സിനിമകള്‍ പരാജയപ്പെട്ടാല്‍ അടുത്ത സിനിമയില്‍ അഭിനയിക്കുമെന്നും,സിനിമയില്‍ മാത്രം അവസാനിക്കുന്നതല്ല കരിയറെന്നും താരം സൂചിപ്പിച്ചു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തപ്സി പാനുവിന്റെ പുതിയ ചിത്രം മന്‍മര്‍സിയാന്‍ സെപ്റ്റംബര്‍ 14ന് തിയറ്ററുകളിലെത്തുന്നത്. 2016 ല്‍ പുറത്തിറങ്ങിയ പിങ്ക് എന്ന ചിത്രത്തിലൂടെയാണ് തപ്സിബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.അതിന് ശേഷം നിരവധി ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ തപ്സി അവതരിപ്പിച്ചിട്ടുണ്ട്. പഞ്ചാബിലെ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. അഭിഷേക് ആദ്യമായാണ് തപ്സിയും വിക്കിയുമൊത്ത് പ്രവര്‍ത്തിക്കുന്നത്. അനുരാഗ് കശ്യപിന്റെയും റായിയുടെയും വ്യത്യസ്ത ചിന്താഗതിയിലുള്ള രണ്ട് ലോകങ്ങളുടെ കൂടിച്ചേരലാണ് മന്‍മര്‍സിയാന്‍ എന്ന് തപ്സി മുമ്പ് വ്യക്തമാക്കിയിരുന്നു. മുല്‍ക് ആണ് തപ്സിയുടെ അടുത്ത ചിത്രം.

ഫാന്റം ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേക് ബച്ചന്‍ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണ് മന്‍മര്‍സിയാന്‍. 2016ല്‍ അക്ഷയ് കുമാറിനും റിതേഷ് ദേശ്മുഖിനൊപ്പവുമുള്ള ഹൗസ്ഫുള്‍ 3 ആയിരുന്നു അഭിഷേകിന്റെ അവസാന ചിത്രം.

Top