പ്രതികരിക്കാത്തത് അറിയാത്തത് കൊണ്ട്; അഭിപ്രായം പറയാന്‍ എനിക്ക് ഭയമില്ല

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിച്ച് നടി തപ്‌സി പന്നു. പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്തുടനീളം നടന്നു കൊണ്ടിരിക്കുമ്പോള്‍ തപ്‌സി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ താന്‍ എന്താണ് പ്രതികരിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് തപ്‌സി. മോസ്റ്റ് സ്‌റ്റൈലിസ്റ്റ് 2019 അവാര്‍ഡിനായെത്തിയ തപ്‌സി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

പൗരത്വ ഭേദതി നിയമത്തില്‍ പ്രതികരിക്കാതിരിക്കുന്നത് വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയാത്തത് കൊണ്ടാണ്ടാണെന്നും ജാമിയയില്‍ സംഭവിച്ചതിന്റെ വീഡിയോ കണ്ടുവെന്നും അവ നല്ല കാര്യങ്ങളല്ലെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണം ദുഖകരമാണെന്നുമാണ് നടി പ്രതികരിച്ചത്. ‘പൗരത്വ നിയമ ഭേദഗതി’യെ കുറിച്ച് ഞാന്‍ എന്റെ നിലപാടുകള്‍ പ്രകടിപ്പിച്ചിട്ടില്ല, കാരണം ഞാന്‍ അതിനെ കുറിച്ച് പഠിച്ചിട്ടില്ല എന്നായിരുന്നു തപ്‌സി പറഞ്ഞത്.

‘സാഹചര്യങ്ങളെക്കുറിച്ച് ഞാന്‍ നന്നായി പഠിച്ചിരുന്നെങ്കില്‍ , തീര്‍ച്ചയായും എന്റെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുമായിരുന്നു. അതിനെക്കുറിച്ച് ഞാന്‍ ദിവസവും പുതിയ കാര്യങ്ങളാണ് വായിക്കുന്നത്. ആളുകള്‍ വിവിധ കാഴ്ചപ്പാടുകളാണ് പങ്കുവെയ്ക്കുന്നത്’- നടി പറഞ്ഞു. ‘ജനങ്ങള്‍ അറിയുന്ന ആളെന്ന നിലയില്‍ ഈ പ്രശ്‌നത്തെക്കുറിച്ച് എനിക്ക് പൂര്‍ണ്ണമായി അറിയാമെങ്കില്‍ മാത്രമേ എന്തെങ്കിലും സംസാരിക്കുകയുള്ളൂ. ഒന്നിനെക്കുറിച്ചും അഭിപ്രായം പറയാന്‍ എനിക്ക് ഭയമില്ല, പക്ഷേ എന്തെങ്കിലും അഭിപ്രായം പറയുന്നതിന് മുമ്പ് അതിനെക്കുറിച്ച് പൂര്‍ണ്ണമായ അറിവുണ്ടായിരിക്കണം എന്ന് തോന്നുന്നു’- തപ്സി പറഞ്ഞു.

Top