പാക്കിസ്ഥാനിലും തബ് ലീഗ് സമ്മേളനം; പങ്കെടുത്തത് 2.5 ലക്ഷം പേര്‍, കുലുങ്ങാതെ ഇമ്രാന്‍ഖാന്‍ !

ലാഹോര്‍: ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിലെ ഹോട്ട്‌സ്‌പോട്ട് ആയി മാറിയ നിസാമുദ്ദീനിലെ തബ് ലീഗ് മതസമ്മേളനത്തിനു സമാനമായി പാക്കിസ്ഥാനിലും മറ്റൊരു തബ്ലീഗ് സമ്മളനം നടന്നെന്ന് റിപ്പോര്‍ട്ട്.മാര്‍ച്ച് പകുതിയോടെ പാക്കിസ്ഥാനിലെ പഞ്ചാബില്‍ നടന്ന അഞ്ച് ദിവസത്തെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത് 250,000 ആളുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പഞ്ചാബില്‍ നടന്ന മതസമ്മേളനം നിലവില്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ലാഹോറിലെ റായ്വിന്ധ് പ്രദേശത്ത് മാര്‍ച്ച് 11ന് തുടങ്ങിയ തബ്ലീഗ് സമ്മേളനം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 13-ന് നിര്‍ത്തിവെക്കുകയായിരുന്നു.എന്നാല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനാലാണ് പരിപാടി നിര്‍ത്തിവെച്ചതെന്നും അതല്ല മഴ മൂലമാണെന്നുമുള്ള വ്യത്യസ്ത റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

പരിപാടിയില്‍ പങ്കെടുത്ത ഏതാണ്ട് നൂറിലധികം പേര്‍ക്ക് ഇതിനകം കൊവിഡ സ്ഥരീകരിച്ചിട്ടുണ്ട്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുപോയ എല്ലാവരോടും ക്വാറന്റൈനില്‍ കഴിയാന്‍ സിന്ധ് പോലീസ് ഐ.ജി. മുഷ്താഖ് മെഹര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ആയിരം കവിഞ്ഞിട്ടും മറ്റ് രാജ്യങ്ങള്‍ പുലര്‍ത്തിയ ജാഗ്രത പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ഇതുവരെ ഉ
ണ്ടായിട്ടില്ല. ലോക്ക്ഡൗണ്‍ എന്നത് മോശം ആശയമാകുമെന്നാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇപ്പോഴും പറയുന്നത്.

പാകിസ്താനില്‍ പഞ്ചാബ് പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇറാനില്‍ നിന്ന് തിരിച്ചെത്തിയ തീര്‍ഥാടകരിലാണ്. രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന കണക്ക് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കിടയിലാണ്.

Top