തായ് വാനെ തൊടരുത്‌; ചൈനയ്ക്ക് താക്കീതുമായി അമേരിക്ക

വാഷിംഗ്ടൺ: തായ് വാനെ തൊടരുതെന്ന മുന്നറിയിപ്പ് ചൈനയ്ക്ക് നൽകി വീണ്ടും അമേരിക്ക രംഗത്ത്. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് തായ്‌വാനെതിരെ ചൈനയുടെ ഭീഷണിക്ക് താക്കീതുമായി രംഗത്ത് വന്നത്. ചൈന ചെയ്യുന്നത് ഏറെ ഗുരുതരമായ കുറ്റമാണെന്ന് ബ്ലിങ്കൻ അഭിപ്രായപ്പെട്ടു.

തായ്‌വാനെ വ്യാപാരരംഗത്തും വ്യോമയാനരംഗത്തും അടക്കം നിയന്ത്രിക്കാനാണ് ചൈനയുടെ ശ്രമം. ഇതിനെതിരെയാണ് ബ്ലിങ്കൻ മുന്നറിയിപ്പ് നൽകുന്നത്. സമുദ്രമേഖലയിൽ നിലനിൽക്കുന്ന ഭീഷണി നേരിടാൻ തായ്‌വാനെ സഹായിക്കുന്നതിൽ ആരംഭിച്ച അമേരിക്ക-ചൈന വെല്ലുവിളി ഇതോടെ രൂക്ഷമാവുകയാണ്.

ബീജിംഗ് നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും തങ്ങൾ കാണുന്നതും മേഖലയിലെ അന്തരീക്ഷത്തെ ഏറെ ബാധിക്കുന്നതാണ്. തായ്‌വാന്റെ കടൽ മേഖലയിൽ ചൈന നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുകയാണ്. എന്നാൽ സുഹൃദ് രാജ്യത്തെ എന്ത് വിലകൊടുത്തും സംരക്ഷിക്കാനുള്ള ബാദ്ധ്യതയുണ്ടെന്ന് ബ്ലിങ്കൻ പറഞ്ഞു.

പസഫിക്കിന്റെ പടിഞ്ഞാറൻ മേഖലകളിൽ ചൈന നടത്തുന്നത് നീതീകരിക്കാനാവത്ത അധിനിവേശ ശ്രമങ്ങളാണ്. തായ്‌വാൻ സ്വയം പ്രതിരോധിച്ച് നിൽക്കുകയാണ്. ബീജിംഗിന്റെ എന്ത് നീക്കവും തായ്‌വാനെതിരായാൽ അത് തടയുമെന്നും ബ്ലിങ്കൻ വ്യക്തമാക്കി.

Top