ലഖ്‌നൗ: താജ്മഹലും ആഗ്ര കോട്ടയും സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുക്കാന്‍ തീരുമാനമായി. ഈ മാസം 21 മുതലാണ് സന്ദര്‍ശകര്‍ക്കായി രണ്ടു സ്മാരകങ്ങളും തുറക്കുന്നതെന്ന് യുപി എഎസ്ഐ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് ബസന്ത് കുമാര്‍ അറിയിച്ചു.
രണ്ടിടത്തും ദിവസവും അയ്യായിരം സന്ദര്‍ശകരെയാണ് അനുവദിക്കുക. കോവിഡ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ല. സന്ദര്‍ശകര്‍ക്ക് ഇലക്ട്രോണിക് ടിക്കറ്റുകള്‍ നല്‍കും.
രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ സ്മാരകങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.