ലഖ്‌നൗ: ഇന്ത്യക്കാരുടെ രക്തത്തില്‍ നിന്നും വിയര്‍പ്പില്‍ നിന്നും പടുത്തുയര്‍ത്തിയതാണ് താജ്മഹലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ആരാണ് താജ്മഹല്‍ നിര്‍മിച്ചത്, എന്തിനു വേണ്ടിയാണ് എന്നത് വിഷയമല്ല. ഇന്ത്യന്‍ തൊഴിലാളികളുടെ രക്തവും വിയര്‍പ്പും കൊണ്ട് നിര്‍മിച്ചതാണ് താജ്മഹലെന്നും യോഗി വ്യക്തമാക്കി.
താജ് കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സൗകര്യങ്ങളും സുരക്ഷയും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും യോഗി അറിയിച്ചു.
ആഗ്രയിലെ വിനോദസഞ്ചാരപദ്ധതികള്‍ അവലോകനം ചെയ്യാന്‍ 26 ന് ആഗ്രയിലെത്തുമെന്നും, താജ്മഹലും ആഗ്ര കോട്ടയും സന്ദര്‍ശിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.