ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ള ഡല്‍ഹിയിലെ താജ് മാന്‍സിങ് ഹോട്ടല്‍ ലേലം ചെയ്യണമെന്ന് സുപ്രീംകോടതി.
ഹോട്ടല്‍ ഒഴിയാനായി ടാറ്റക്ക് ആറു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട് . അതിന് ശേഷം ഓണ്‍ലൈന്‍ വഴി ലേലം നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്.
ഹോട്ടല്‍ നടത്താനായി 33 വര്‍ഷത്തേക്ക് ടാറ്റക്ക് കരാര്‍ നല്‍കുകയായിരുന്നു. കരാര്‍ കാലാവധി 2011ല്‍ അവസാനിച്ചിരുന്നു. പിന്നീട് ഒമ്പത് തവണ ടാറ്റ ഗ്രൂപ്പിന് കരാര്‍ നീട്ടി നല്‍കി.
എന്നാല്‍ കഴിഞ്ഞ മാസം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം ടാറ്റക്ക് ഇനി കരാര്‍ നീട്ടി നല്‍കേണ്ടെന്ന തീരുമാനമെടുക്കുകയായിരുന്നു.
ഈ തീരുമാനത്തിനെതിരെ നേരത്തെ ടാറ്റ ഗ്രൂപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും കമ്പനിയുടെ ആവശ്യം കോടതി നിരസിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി വിധിക്കെതിരെ ടാറ്റ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ടാറ്റയുടെ അപ്പീല്‍ തള്ളികൊണ്ടാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് .