ന്യൂഡല്‍ഹി: പ്രണയ സ്മാരകമായ താജ്മഹല്‍ ശിവക്ഷേത്രമല്ല ശവകുടീരമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലം.
ആഗ്ര ജില്ലാ കോടതിയിലാണ് ആര്‍ക്കിയോളജി വകുപ്പ് സത്യവാങ്മൂലം നല്‍കിയത്.
2015 ഏപ്രിലില്‍ ആഗ്ര ജില്ല കോടതിയില്‍ ആറ് അഭിഭാഷകര്‍ താജ്മഹല്‍ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഈ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍, സാംസ്‌കാരിക വകുപ്പ്, ആഭ്യന്തര സെക്രട്ടറി, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവര്‍ക്ക് നോട്ടീസയച്ചിരുന്നു. ഈ നോട്ടീസിലാണ് ആര്‍ക്കിയോളജി വകുപ്പ് മറുപടി നല്‍കിയിരിക്കുന്നത്.
2015 നവംബറില്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പ് താജ്മഹല്‍ നിന്നിരുന്ന സ്ഥലത്ത് ശിവക്ഷേത്രമുള്ളതിന് തെളിവുകളില്ലെന്ന് ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.
1920 ഡിസംബര്‍ 22ലെ ഉത്തരവ് പ്രകാരം ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് താജ്മഹല്‍ സംരക്ഷിത സ്മാരകമായി സംരക്ഷിക്കുകയാണ്. താജമഹല്‍ നിന്നിരുന്ന സ്ഥാനത്ത് ശിവക്ഷേത്രമോ ശിവലിംഗമോ ഉണ്ടായിരുന്നില്ലെന്ന് വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.