കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാനുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി ആര്‍മി കോര്‍പ്‌സ് വക്താവ് മുഹമ്മദ് ഹനീഫ് റേസ് പറഞ്ഞു. അഫ്ഗാന്‍ സൈന്യത്തിന്റെ ചെക്ക് പോസ്റ്റിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ താലിബാനും പരുക്കേറ്റിട്ടുണ്ട്. വിശദ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.
അഫ്ഗാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിരുപാധിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് താലിബാന്‍ മൂന്നു ദിവസത്തേക്ക് പെരുന്നാള്‍ പരിഗണിച്ച് ആക്രമണം നിര്‍ത്തുകയാണെന്ന് അറിയിച്ചത്.
ജൂണ്‍ ഏഴിനാണ് താലിബാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പഖ്യാപിച്ചത്. വിദേശ സൈനികര്‍ വെടിനിര്‍ത്തലിന്റെ പരിധിയില്‍ വരില്ലെന്നും അവര്‍ക്കെതിരായ നീക്കം തുടരുമെന്നും താലിബാന്‍ നേതൃത്വം അറിയിച്ചിരുന്നു. 2001 മുതല്‍ അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ ഗ്രൂപ്പിന്റെ ആദ്യ വെടി നിര്‍ത്തലാണിത്.