അഫ്ഗാനിസ്ഥാന്‍: പുതിയ മേധാവി ചുമതലയേറ്റതിന് പിന്നാലെ വന്‍ അക്രമങ്ങളുമായി താലിബാന്‍.ബസ്സ് യാത്രക്കാരായ 16 ആളുകളെ വധിക്കുകയും ധാരാളം പേരെ തട്ടിക്കോണ്ട് പോവുകയും ചെയ്താണ് പുതിയ മേധാവി വരവറിയിച്ചത്. എന്നാല്‍ അക്രമത്തെ പറ്റി താലിബാന്‍ നേതൃത്വം ഇതേവരെ പ്രതികരിച്ചിട്ടില്ല.
അലിയാബാദ് ജില്ലയിലാണ് ആളുകളെ നടുക്കിയ ഈ സംഭവം നടന്നത്. അവര്‍ 16 ബസ്സ് യാത്രക്കാരെ വധിക്കുകയും മുപ്പതിലേറെ യാത്രക്കാരെ ബന്ധികളാക്കുകയും ചെയ്തുവെന്നാണ് ദൃക്‌സാക്ഷികള്‍ പ്രതികരിച്ചത്.
ഇരുനൂറ് യാത്രക്കാരുമായി വന്ന ബസ്സ് തടഞ്ഞ് നിര്‍ത്തിയാണ് താലിബാന്‍ സംഘം അക്രമം നടത്തിയതെന്നും തടവിലാക്കിയ ധാരാളം പേരെ അവര്‍ വെറുതേ വിട്ടെങ്കിലും ഇനിയും ധാരാളം ആളുകള്‍ അവരുടെ കസ്റ്റഡിയിലുണ്ടാകാനാണ് സാധ്യതയെന്ന് പൊലീസ് കമാന്‍ഡര്‍ ഷിര്‍ അസീസ് കമവാല്‍ പറഞ്ഞു.
സമീപത്തുളള ഒരു മുസ്‌ളീം പളളി താലിബാന്റെ അനൗപചാരിക കോടതിയായി പ്രവര്‍ത്തിക്കുകയാണെന്നും തട്ടിക്കൊണ്ട് പോയ യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നത് അവിടെയാണെന്നും തദ്ദേശിയ വാസികള്‍ പറഞ്ഞു.
അഫ്ഗാന് സമീപമുളള ദേശീയ പാതകളെല്ലാം അക്രമ സാധ്യതാ പ്രദേശങ്ങളായാണ് കണക്കുകൂട്ടിയിരിക്കുന്നത്. യാത്രക്കാരെ വധിക്കുകയും തട്ടിക്കൊണ്ട് പോകുന്നതുമായ സംഭവങ്ങള്‍ ദിവസേനെ കൂടി വരികയാണ് ഇവിടെ.മന്‍സൂറിന്റെ മരണത്തെതുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈബതുളള താലിബാന്റെ പുതിയ മേധാവിയായി ചുമതലയേറ്റത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്ധാത്മിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലിത്തുന്ന വ്യക്തിയാണ് ഹൈബതുളള.