താലിബാന്‍:ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടിയത് വരന്റെ കുടുംബത്തിനുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍

താലിബാന്‍: രാജ്യത്തെ ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടിയത് വരന്റെ കുടുംബത്തിനുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കാനെന്ന് താലിബാന്‍. ഇസ്ലാമിക വിശ്വാസത്തിന് എതിരായതിനാലും വിവാഹസമയത്ത് വരന്റെ കുടുംബത്തിനുണ്ടാവുന്ന ഭീമമായ സാമ്പത്തിക ബാധ്യത കുറയ്ക്കാനുമാണ് ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടിയതെന്ന് താലിബാന്‍ അറിയിച്ചു. ബ്യൂട്ടി പാര്‍ലറുകള്‍ ഒരു മാസത്തിനുള്ളില്‍ പൂട്ടണമെന്നായിരുന്നു താലിബാന്റെ നിര്‍ദ്ദേശം.

താലിബാന്‍ വക്താവ് സാദിഖ് ആകിഫ് മഹ്‌ജെര്‍ ഒരു വിഡിയോയിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പുരികം മോടി വരുത്തല്‍, സ്വാഭാവിക മുടിയ്ക്ക് നീളം കൂട്ടാനുള്ള വെപ്പുമുടി, മേക്കപ്പ് എന്നിവയൊക്കെ ഇസ്ലാമില്‍ നിഷിദ്ധമാണെന്ന് വിഡിയോയില്‍ പറയുന്നു. ഇതൊന്നും അണിഞ്ഞ് നിസ്‌കരിക്കാനാവില്ല. വിവാഹത്തിനു മുന്‍പ് വധുവിനും ബന്ധുക്കള്‍ക്കും ബ്യൂട്ടി പാര്‍ലറിലെ സേവനങ്ങള്‍ക്കുള്ള പണം നല്‍കേണ്ടത് വരന്റെ കുടുംബമാണ്. ഇത് അവര്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു.

Top