കാബൂളില്‍ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ ക്രൂര മര്‍ദ്ദനം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ ക്രൂരമര്‍ദനം. അഫ്ഗാനിസ്ഥാനിലെ ആദ്യ സ്വതന്ത്ര ന്യൂസ് ചാനലായ ടോളോ ന്യൂസിലെ റിപ്പോര്‍ട്ടര്‍ സിയാര്‍ യാദ് ഖാനാണ് മര്‍ദനമേറ്റത്.

സിയാര്‍ യാദ് ഖാന്‍ മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇത് നിഷേധിച്ച് അദ്ദേഹം തന്നെ രംഗത്തെത്തി. കാബൂളിലെ ന്യൂ സിറ്റിയില്‍വച്ച് താലിബാന്‍ സംഘം തന്നെയും ക്യാമറാമാനേയും ആക്രമിക്കുകയായിരുന്നുവെന്ന് സിയാര്‍ ട്വീറ്റ് ചെയ്തു.

ക്യാമറ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നശിപ്പിക്കുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. ചിലര്‍ താന്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. അത് തികച്ചും വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

 

Top