ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം അടുത്തിടെ പിൻവാങ്ങിയിരുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് നിയലംഘനങ്ങളും ആക്രമണങ്ങളും നടക്കാൻ ഇടയുണ്ടെന്നും രാജ്യം താലിബാന്‍റെ നിയന്ത്രണത്തിലാവുകയാണെങ്കിൽ പാകിസ്ഥാൻ അതിർത്തികൾ അടച്ചിടുമെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി.വർഷങ്ങളായി 3.5 ദശലക്ഷം അഫ്ഗാൻ അഭയാർഥികളെ പാകിസ്ഥാൻ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ ഇനി സ്വീകരിക്കില്ലെന്നും ഷാ മഹമൂദ് ഖുറേഷി പറഞ്ഞു.
കേന്ദ്ര നഗരമായ മുൾട്ടാനിൽ നടന്ന പ്രതിവാര മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഞങ്ങൾക്ക് കൂടുതൽ അഭയാർത്തികളെ സ്വീകരിക്കാനികില്ല, ഞങ്ങൾക്ക് അതിർത്തി അടയ്‌ക്കേണ്ടിവരും, നമ്മുടെ ദേശീയ താൽപ്പര്യം സംരക്ഷിക്കേണ്ടതുണ്ട്. പാക്കിസ്ഥാൻ രാജ്യത്ത് സമാധാനത്തിനായുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുകയാണ്. ഷാ മഹമൂദ് ഖുറേഷി പറഞ്ഞു.