ന്യൂഡല്‍ഹി: പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സംഘടനകളുമായി കൈകോര്‍ക്കുന്നുവെന്ന തരത്തില്‍ പുറത്ത് വന്ന വാര്‍ത്ത നിഷേധിച്ച് താലിബാന്‍. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടില്ലെന്ന നിലപാടാണ് താലിബാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടാതിരിക്കുക എന്നതാണ് താലിബാന്റെ നയമെന്നും ഇസ്ലാമിക് എമിറേറ്റ്സ് അഫ്ഗാനിസ്ഥാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.കശ്മീര്‍ പ്രശ്നം പരിഹരിക്കാതെ ഇന്ത്യ-താലിബാന്‍ സൗഹൃദമുണ്ടാകില്ലെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് അഭിപ്രായപ്പെട്ടിരുന്നു.