അഫ്ഗാനിസ്ഥാനില്‍ പാസ്പോര്‍ട്ട് വിതരണം പുന:സ്ഥാപിച്ച് താലിബാന്‍

കാബൂള്‍: പാസ്പോര്‍ട്ട് വിതരണം പുന:സ്ഥാപിച്ച് അഫ്ഗാനിസ്ഥാന്‍. ഒരു ദിവസം 5,000 മുതല്‍ 6,000 വരെ പാസ്പോര്‍ട്ടുകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് പാസ്പോര്‍ട്ട് ഓഫീസിന്റെ ആക്ടിംഗ് ഹെഡ് ആലം ഗുല്‍ ഹഖാനി പറഞ്ഞു

സ്ത്രീകളുടെ അപേക്ഷ പരിശോധിക്കാന്‍ സ്ത്രീകളെ തന്നെ നിയോഗിക്കും. നിലവില്‍ പാസ്പോര്‍ട്ടിനായി 100,000 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 25,000 അപേക്ഷകളിലാണ് ഇപ്പോള്‍ തീരുമാനമെടുത്തത്.

നിലവില്‍ രാജ്യത്തു നിന്ന് ആവശ്യത്തിന് വിമാന സര്‍വീസുകള്‍ ഇല്ല. മറ്റുരാജ്യങ്ങളില്‍ നിന്ന് അഫ്ഗാനിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് താലിബാന്‍ കത്തെഴുതിയിരുന്നു.

Top