പഞ്ച്ഷീറിലെ അക്രമങ്ങള്‍ അന്വേഷിക്കുമെന്ന് താലിബാന്‍ മന്ത്രാലയം

കാബൂള്‍: പഞ്ച്ഷീര്‍ പ്രവിശ്യയില്‍ സാധാരണക്കാരെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് താലിബാന്‍ ഇടക്കാല സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആരെയും പീഡിപ്പിക്കാന്‍ ഇസ്ലാമിക നിയമമില്ല, ഇതാണ് എമിറേറ്റിന്റെ നയം, ചില സ്ഥലങ്ങളില്‍ ചെറിയ സംഭവങ്ങള്‍ ഉണ്ടായാല്‍, ഇത് അന്വേഷിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രാലയ വക്താവ് ഖാരി സയീദ് ഖോസ്റ്റി പറഞ്ഞതായ് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ചില താലിബാന്‍ അംഗങ്ങള്‍ സാധാരണക്കാരെ പീഡിപ്പിക്കുകയും ആയുധങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തതായി നിരവധി പഞ്ച്ഷിര്‍ നിവാസികള്‍ പറഞ്ഞതിന് ശേഷമാണ് പ്രഖ്യാപനം വന്നത്. അഞ്ചു ദിവസം മുമ്പാണ് സംഭവം നടന്നത്. ശക്തമായ പോരാട്ടത്തിനു ശേഷം താലിബാന് അവസാനം കീഴടങ്ങിയ പ്രദേശമാണ് പഞ്ച്ഷീര്‍.

Top