ഉന്നത വിദ്യാഭ്യാസത്തിന് സ്കോളർഷിപ് ലഭിച്ച 100 വിദ്യാർഥിനികളുടെ ദുബായ് യാത്ര തടഞ്ഞ് താലിബാൻ

അബുദാബി : ഉന്നത വിദ്യാഭ്യാസത്തിന് സ്കോളർഷിപ് ലഭിച്ച് ദുബായിലേക്കു പുറപ്പെട്ട 100 വിദ്യാർഥിനികളെ താലിബാൻ അധികൃതർ വിമാനത്താവളത്തിൽ തടഞ്ഞു. സ്കോളർഷിപ്പിലൂടെ യുഎഇയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പ്രവേശനം ലഭിച്ചവർക്കാണ് യാത്രാനുമതി നൽകാതിരുന്നത്.

അൽഹബ്‌തൂർ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ ഖലഫ് അഹ്മദ് അൽ ഹബ്തൂർ ആണ് വിദ്യാർഥികളുടെ വിദ്യാഭ്യാസം, താമസം, യാത്ര, ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ ചെലവുകൾ സ്പോൺസർ ചെയ്തിരുന്നത്. വിദ്യാർഥിനികളെ തടഞ്ഞതിൽ അദ്ദേഹം ശക്തമായി പ്രതിഷേധിച്ചു. ആൺതുക ഉണ്ടായിട്ടും തടഞ്ഞുവച്ചതായി ഒരു വിദ്യാർഥിനി ശബ്ദസന്ദേശത്തിൽ പറഞ്ഞു.

വനിതകൾക്ക് ഹൈസ്കൂൾ, യൂണിവേഴ്സിറ്റി പഠനം വിലക്കിയതിനെ തുടർന്നാണ് പലരും വിദേശ രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം തേടുന്നത്. എന്നാൽ ഭർത്താവ്, പിതാവ്, സഹോദരൻ തുടങ്ങി ആൺതുണ ഉണ്ടെങ്കിൽ മാത്രമേ അഫ്ഗാനിസ്ഥാൻ വനിതകൾക്ക് വിദേശയാത്ര അനുവദിക്കുന്നുള്ളൂ. ഇതേസമയം യാത്ര നിഷേധിച്ചതുമായി ബന്ധപ്പെട്ട് താലിബാൻ ഭരണകൂടം പ്രതികരിച്ചിട്ടില്ല.

Top