മുംബൈ: ആരാധനാലയങ്ങളില്‍ ലിംഗവിവേചനം കാട്ടുന്നതിനോടു എതിര്‍പ്പാണെന്നും ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോടു പൂര്‍ണ യോജിപ്പാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
എന്നാല്‍, ശനി ശിംഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ ഇതു നടപ്പാക്കുന്നതിനെ സംബന്ധിച്ചു കോടതി ഒരു സമയപരിധിയും നല്‍കിയിട്ടില്ലെന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
സ്തീകളുടെ ആവശ്യത്തെ തടയാന്‍ കഴിയില്ലെന്നും പുരുഷനൊപ്പം തന്നെ സ്ത്രീക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
ശനി ശിംഗ്‌നാപൂര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ ബുധനാഴ്ച ഹൈക്കോടതി അനുകൂലിച്ചിരുന്നു. കോടതിവിധിയെ വനിതാ സംഘടനകള്‍ ആവേശത്തോടെയാണു സ്വീകരിച്ചത്. ക്ഷേത്രത്തില്‍ സ്ത്രീകളെ വിലക്കുന്നതിനെതിരേ നിരവധി പൊതുതാല്പര്യ ഹര്‍ജികളാണു കോടതിക്കു മുമ്പിലെത്തിയത്.