തെലങ്കാന സര്‍ക്കാരുമായുള്ള ചര്‍ച്ച; കിറ്റെക്സ് സംഘം ഇന്ന് മടങ്ങിയെത്തും

തിരുവനന്തപുരം: തെലങ്കാന സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കിറ്റെക്സ് സംഘം ഇന്ന് മടങ്ങിയെത്തും. രാവിലെ 11.30 ഓടെയാകും സംഘം കേരളത്തില്‍ എത്തുക. 1000 കോടിയുടെ നിക്ഷേപം തെലങ്കാനയില്‍ നടത്താനാണ് നിലവില്‍ കിറ്റെക്സ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ആലോചനയുണ്ടെന്നാണ് കിറ്റെക്സ് എം ഡി സാബു ജേക്കബ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കിറ്റെക്സിനെ അനുനയിപ്പിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍
പ്രതികരിച്ചിരുന്നു. കേരളം നിക്ഷേപ സൗഹൃദം അല്ലെന്ന വാദം മുഖ്യമന്ത്രി തള്ളി. കണക്കുകളും സൂചികകളും ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഒരു മാസത്തില്‍ 11 തവണ സര്‍ക്കാര്‍ തലത്തില്‍ കമ്പനിയില്‍ പരിശോധന വന്നതിനെ തുടര്‍ന്നാണ് കിറ്റെക്സ് 3500 കോടിയുടെ നിക്ഷേപം കേരളത്തില്‍ നിന്ന് പിന്‍വലിച്ചത്.

 

Top