നിര്‍ഭയകേസ് കുറ്റവാളികളെ വധിച്ചു; നീതി നടപ്പാക്കി: തമന്ന ഭാട്ടിയ

ചെന്നൈ: ലോകമനസ്സാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളെയും നിതീന്യായ കോടതി ഇന്ന് തൂക്കിലേറ്റി. ഈ വാര്‍ത്ത കേട്ടാണ് രാജ്യം ഇന്ന് ഉണര്‍ന്നത്. ഈ വാര്‍ത്തയില്‍ പ്രതികരിച്ചാണിപ്പോള്‍ തെന്നിന്ത്യന്‍ നായിക തമന്ന ഭാട്ടിയ എത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.

‘നിര്‍ഭയകേസ് കുറ്റവാളികളെ വധിക്കുന്നു എന്ന അവിശ്വസനീയമായ വാര്‍ത്തയോടെ ദിവസം ആരംഭിക്കുന്നു. നീതി നടപ്പാക്കി,’- തമന്ന ഭാട്ടിയ കുറിച്ചു.

താരത്തിന് പുറമേ ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, റിതീഷ് ദേശ്മുഖ്, പ്രീതി സിന്റാ എന്നിവരും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

നിര്‍ഭയ കേസിലെ പ്രതികളായ മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെ ഇന്ന് രാവിലെ അഞ്ചരയക്ക് തൂക്കിലേറ്റിയത്. ആരാച്ചാര്‍ പവന്‍ ജല്ലാദാണു പ്രതികളെ തൂക്കിലേറ്റിയത്. ആറു മണിയോടെ മൃതദേഹങ്ങള്‍ തൂക്കുമരത്തില്‍ നിന്ന് നീക്കി.

Top