മുഴുവന്‍ പ്രതിഫലം നല്‍കുന്ന നിര്‍മാതാക്കള്‍ കുറവെന്ന് ധനുഷ്; സംവാദത്തിന് വെല്ലുവിളിച്ച് അഴകപ്പന്‍

നുഷ്- മഞ്ചു വാര്യര്‍ താരജോടിയില്‍ ഒരുങ്ങുന്ന വെട്രിമാരന്‍ ചിത്രമാണ് അസുരന്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ധനുഷ് നടത്തിയ പ്രസംഗത്തിനു പിന്നാലെയാണിപ്പോള്‍ സമൂഹമാധ്യമങ്ങള്‍. ഇന്നത്തെ കാലത്ത് വളരെ ചുരുക്കം നിര്‍മാതാക്കള്‍ മാത്രമേ പ്രതിഫലം മുഴുവനായും നല്‍കാറുള്ളുവെന്നും പലരും തന്നെ കബളിപ്പിച്ചിട്ടുണ്ടന്നുമാണ് ധനുഷ് പറഞ്ഞത്.

ഇതിനു പിന്നാലെ താരത്തിനെതിരേ പ്രശ്‌സത നിര്‍മാതാവ് അഴകപ്പന്‍ രംഗത്ത് വന്നിരിക്കുകയാണ്. തമിഴിലെ നിര്‍മാതാക്കളെയെല്ലാം പ്രതികൂട്ടിലാക്കുന്ന പരാമര്‍ശമാണ് ധനുഷിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

സൂപ്പര്‍ താരങ്ങള്‍ കോടികളാണ് പ്രതിഫലം വാങ്ങുന്നത്. രജനികാന്ത് 60 മുതല്‍ 70 കോടി വരെയാണ് പ്രതിഫലം വാങ്ങുന്നത്. അവരുടെ ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ നിര്‍മാതാക്കളുടെ ദയനീയമായി തീരും. അത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ട് ധനുഷ് അതേക്കുറിച്ച് പറയുന്നില്ല എന്ന് അഴകപ്പന്‍ ചോദിക്കുന്നു. ധനുഷിനോട് നേരിട്ട് ഈ വിഷയത്തില്‍ സംവാദം നടത്താന്‍ താന്‍ തയ്യാറാണെന്നും അഴകപ്പന്‍ വെല്ലുവിളിച്ചിരിക്കുകയാണ്.

ഇതോടെ സംഭവം വിവാഗമായി തീര്‍ന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ ഐ സ്റ്റാന്റ് വിത്ത് ധനുഷ് എന്ന ഹാഷ് ടാഗ് തരംഗം തന്നെ ഉടലെടുത്തു കഴിഞ്ഞു. വിഷയത്തില്‍ ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top