കൊറോണ ദുരിതാശ്വാസത്തിനായി 1.25 കോടി നല്‍കി തല അജിത്ത്

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കലകായിക സിനിമ മേഖലകളില്‍ നിന്ന് നിരവധിപേരാണ് സഹായഹസ്തവുമായി എത്തുന്നത്. ഇപ്പോഴിതാ തമിഴകത്തിന്റെ സ്വന്തം തല അജിത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ്

കഴിഞ്ഞ ദിവസമാണ് അദ്ദേഹം ധസഹായം പ്രഖ്യാപിച്ചത്. ഒന്നേകാല്‍ കോടി രൂപയാണ് അജിത്ത് ധനസഹായമായി നല്‍കിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുമായി 50 ലക്ഷം വീതമാണ് അദ്ദേഹം നല്‍കിയത്. സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25 ലക്ഷം രൂപയും താരം സംഭാവനയായി നല്‍കിയിട്ടുണ്ട്.

രജനീകാന്ത്, സൂര്യ, കാര്‍ത്തി, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ തുടങ്ങിയ താരങ്ങള്‍ നേരത്തെ ധനസഹായവുമായി എത്തിയിരുന്നു.

എഎച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന വാലിമൈ എന്ന ചിത്രത്തില്‍ അഭിനയിച്ച്‌ വരികയായിരുന്നു അജിത്ത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു.

Top