വിവാഹിതനാകാന്‍ ഒരുങ്ങുന്ന സൂപ്പര്‍ താരം മുന്‍പ് വിവാഹിതനായിരുന്നുവെന്ന് . .

arya

ധുവിനെ തേടിയുള്ള ആര്യയുടെ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയ്ക്കിടെ ഞട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ആര്യ.താന്‍ മുന്‍പ് വിവാഹിതനായിരുന്നുവെന്ന വെളിപ്പെടുത്തലാണ് ഷോയ്ക്കിടെ ആര്യ നടത്തിയത്. അതേസമയം, ആരാണ് ആ പെണ്‍കുട്ടിയെന്ന് വെളിപ്പെടുത്താന്‍ ആര്യ തയാറായില്ല.

”ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. പക്ഷെ, ആ പ്രോസസ് പൂര്‍ണമാക്കാന്‍ സാധിച്ചില്ല. വിവാഹക്കാര്യമറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍പ്പുമായി വന്നതാണ് രജിസ്ട്രേഷന്‍ മുടങ്ങാന്‍ കാരണമായത്. അത് അന്ന് എന്നെ മാനസികമായി തളര്‍ത്തിയിരുന്നു. അന്ന് സിനിമകള്‍ വിജയിക്കുന്നുണ്ടോ പരാജയപ്പെടുന്നുണ്ടോ എന്ന് പോലും അന്വേഷിച്ചിരുന്നില്ല”.എന്നാണ് വിവാഹത്തെ കുറിച്ച് ആര്യ ഷോയ്ക്കിടെ വെളിപ്പെടുത്തിയത്.

അതേസമയം, ആര്യയുടെ എങ്ക വീട്ടു മാപ്പിളൈ എന്ന ഈ ഷോയെക്കുറിച്ച് നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് പ്രധാന ആരോപണം. ഷോ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ജാനകി അമ്മാള്‍ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇത് അടുത്ത ദിവസം പരിഗണിക്കാനിരിക്കെയാണ് ആര്യയുടെ പുതിയ വെളിപ്പെടുത്തല്‍. 16 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ ഇനി അവശേഷിക്കുന്നത് പത്തു പേരാണ്.

Top