തമിഴ് നടന്‍ മാരന്‍ (48) കൊവിഡ് 19 ബാധിച്ച് മരിച്ചു. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ രണ്ട് ദിവസം മുന്‍പാണ് ചെങ്കല്‍പേട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സൂപ്പര്‍ താരം വിജയ് നായകനായ ഗില്ലി എന്ന സിനിമയില്‍ ആദിവാസിയായി അഭിനയിച്ച മാരന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ബോസ് എങ്കിറ ബാസ്‌കരന്‍, ഡിഷൂം, വേട്ടയ്ക്കാരന്‍, കെജിഎഫ് തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്