തമിഴ് നടന്‍ കവിന്‍ വിവാഹിതനായി; വധു മോണിക്ക ഡേവിഡ്

ചെന്നൈ: ബിഗ് ബോസ് റിയാലിറ്റി ഷോ മുന്‍ മത്സരാര്‍ഥിയും പ്രശസ്ത തമിഴ് നടനുമായ കവിന്‍ വിവാഹിതനായി. മോണിക്കാ ഡേവിഡ് ആണ് വധു.മോണിക്ക ഡേവിഡുമായുള്ള വിവാഹം ഓഗസ്റ്റ് 20 ഞായറാഴ്ച ചെന്നൈയില്‍ വച്ചാണ് നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഒരു സ്വകാര്യ സ്‌കൂളില്‍ ജോലിചെയ്യുകയാണ് മോണിക്ക.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ലളിതമായിരുന്നു ചടങ്ങുകള്‍.സ്വര്‍ണ്ണ കസവു സാരിയില്‍ സുന്ദരിയായി മോണിക്ക എത്തിയപ്പോള്‍ കവിന്‍ വെളുത്ത മുണ്ടും കുര്‍ത്തയും ധരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. കവിനും, മോണിക്കയും സന്തോഷനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി താരങ്ങളും ആരാധകരും ആണെത്തിയത്.

 

View this post on Instagram

 

A post shared by Kavin M (@kavin.0431)

‘കനാ കാണും കാലങ്ങള്‍’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് കവിന്‍ അഭിനയരംഗത്തെത്തുന്നത്. 2017-ല്‍ സത്രിയന്‍ എന്ന ചിത്രത്തിലൂടെ ബിഗ്‌സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചു. 2019 ല്‍ ബിഗ് ബോസ് സീസണ്‍ 3യിലെ പ്രേക്ഷകരുടെ പ്രിയ മത്സരാര്‍ഥിയായിരുന്നു കെവിന്‍. ഈ വര്‍ഷം പുറത്തിറങ്ങിയ ‘ഡാഡ’ എന്ന ചിത്രം തമിഴ്‌നാട്ടില്‍ സൂപ്പര്‍ഹിറ്റായിരുന്നു. നൃത്തസംവിധായകന്‍ സതീഷ് സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് കവിന്‍ നായകനായി അണിയറയില്‍ ഒരുങ്ങുന്ന പ്രോജക്ട്.

Top