തമിഴിലെ പ്രശസ്ത താരം നിതിഷ് വീര കൊവിഡ് ബാധിച്ച് മരിച്ചു. 45 വയസായിരുന്നു. ദേശീയ അവാര്‍ഡ് നേടിയ അസുരന്‍ ചിത്രത്തിലെ പ്രതിനായക വേഷത്തിലൂടെ ശ്രദ്ധ നേടിയ താരത്തെയാണ് കൊവിഡ് രണ്ടാം തരംഗത്തില്‍ നഷ്ടമായത്.
കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മധുര സ്വദേശിയായ നിതിഷ് വീരക്ക് എട്ടും ഏഴും വയസ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്.
അസുരനില്‍ പാണ്ഡിയന്‍ എന്ന പ്രതിനായകനായി ഗംഭീരപ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. അസുരനെക്കൂടാതെ രജിനികാന്ത് ചിത്രം കാല, വെണ്ണിലാ കബഡി കുഴു, നേട്ര് ഇന്‍ട്ര്, പാടൈ വീരന്‍, പേരന്‍പ്, ഐരാ, നീയ 2 എന്നീ സിനിമകളിലും അഭിനയിച്ചു.
പുതുപേട്ടയായിരുന്നു നിതിഷ് വീരയുടെ ആദ്യ ചിത്രം. വിജയ് സേതുപതിയുടെ ലാഭം ആണ് നിതിഷ് വീര അവസാനമായി അഭിനയിച്ച ചിത്രം.
തമിഴകം ഞെട്ടലോടെയാണ് നടന്റെ വിയോഗ വാര്‍ത്ത അറിഞ്ഞത്. നടന്‍ വിഷ്ണു വിശാല്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ നിതിഷ് വീരയുടെ അപ്രതീക്ഷിത വേര്‍പാടില്‍ അനുശോചനം അറിയിച്ചു