കല്‍പ്പറ്റ: വയനാട്ടില്‍ തമിഴ് ദമ്പതികളെ ആക്രമിച്ച കേസില്‍ പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സജീവാനന്ദനെതിരെയാണ് ബലാത്സംഗക്കുറ്റം ചുമത്തിയിരിക്കുന്നത്. രണ്ട് പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തു. ലോഡ്ജില്‍വെച്ച് ശല്യം ചെയ്ത പ്രദേശവാസികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യുവതി പൊലീസിനോട് പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ആണ് പ്രതി സജീവാനന്ദനെതിരെ ചുമത്തിയത്.
ജൂലൈ 21നാണ് തമിഴ്നാട് സ്വദേശിയും പാലക്കാട്ട് താമസക്കാരനുമായ നൂറായി സുനീറിനും ഭാര്യക്കും നടുറോഡില്‍ മര്‍ദനമേറ്റത്. അക്രമം നടത്തിയ അമ്പലവയല്‍ പായിക്കൊല്ലി സജീവാനന്ദന് എതിരേ പൊലീസ് കേസെടുത്തിരുന്നു. ടിപ്പര്‍ ഡ്രൈവറാണ് പ്രതി. മര്‍ദന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.