തമിഴ്‌നാട്ടില്‍ ‘തമിഴ് മണില കോണ്‍ഗ്രസ്’ (ടിഎംസി) ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ ജി.കെ വാസനാണ് പ്രഖ്യാപനം നടത്തിയത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ബിജെപിയുടെ നേതൃത്വത്തില്‍ ടിഎംസി മത്സരിക്കുമെന്ന് വാസന്‍ വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തമിഴ്‌നാട്ടില്‍ ബിജെപിയുടെ ആദ്യ ഔദ്യോഗിക സഖ്യമാണിത്. തമിഴ്‌നാടിന്റെയും തമിഴരുടെയും ക്ഷേമം, ശക്തവും സമൃദ്ധവുമായ ഇന്ത്യ തുടങ്ങിയവ പരിഗണിച്ചാണ് ബിജെപിയുമായി കൈകോര്‍ക്കാനുള്ള തീരുമാനം. ഫെബ്രുവരി 27 ന് തിരുപ്പൂര്‍ ജില്ലയിലെ പാലാടത്ത് നടക്കുന്ന പ്രധാനമന്ത്രിയുടെ റാലിയിലും താന്‍ പങ്കെടുക്കുമെന്നും വാസന്‍ പറഞ്ഞു.
വന്‍ ജനപിന്തുണയോടെ രണ്ടുതവണ ബിജെപി വിജയിച്ചതിന് തമിഴ്നാട്ടിലെ വോട്ടര്‍മാര്‍ സാക്ഷ്യം വഹിച്ചു. സാമ്പത്തിക വികസനവും പാവപ്പെട്ടവരുടെ ഉന്നമനവും ഉറപ്പാക്കാന്‍ കാവി പാര്‍ട്ടി മൂന്നാമത്തും അധികാരത്തില്‍ വരണമെന്നാണ് അവരുടെ ആഗ്രഹം. മോദിയുടെ കീഴിലെ മൂന്നാം ഭരണം സാമ്പത്തിക അഭിവൃദ്ധിയിലേക്കും ദാരിദ്ര്യം കുറയ്ക്കുന്നതിലേക്കും നാടിനെ നയിക്കുമെന്ന് തമിഴ്നാട്ടിലെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞതായും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.