തീവ്രവാദ പ്രവര്‍ത്തകരുടെ വിളനിലമായിരിക്കുന്നു : തമിഴ്‌നാട് ബി ജെ പി എം പി

ചെന്നൈ: തമിഴ്‌നാട് തിവ്രവാദ പ്രവര്‍ത്തകരുടെ വിള നിലമായിരിക്കുന്നുവെന്ന് ബി ജെ പി എം പി പൊന്‍ രാധാകൃഷ്ണന്‍. തമിഴ്‌നാട്ടിലേക്കുള്ള നക്‌സല്‍, മാവോയിസ്റ്റുകളുടെ നുഴഞ്ഞു കയറ്റത്തെ കുറിച്ചും എം പി വിമര്‍ശിച്ചു. തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഒരേയൊരു ബി ജെ പി എം പിയാണ് രാധാകൃഷ്ണന്‍. ഈ വിഷയത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് തീവ്രവാദങ്ങളുടെ വിളനിലമായിരിക്കുകയാണ് ജെല്ലിക്കെട്ട് പ്രക്ഷോഭ സമയത്തു തന്നെ അത് തനിക്ക് ബോധ്യപ്പെട്ട കാര്യമാണ്. അന്നു തന്നെ അക്കാര്യം വേണ്ടപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ആരും അതിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല. കുന്നിന്‍ പ്രദേശങ്ങളില്‍ നക്‌സല്‍ ട്രെയിനിങ് ക്യാമ്പുകള്‍ നടക്കുന്നുണ്ട്. എന്തുകൊണ്ട് അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നും രാധാകൃഷ്ണന്‍ ചോദിച്ചു.

ഇത് പ്രവര്‍ത്തിക്കേണ്ട സമയമാണ്. തീവ്രവാദ പ്രശ്‌നത്തില്‍ ഇടപെടാനും അതിനു എതിരെ പ്രവര്‍ത്തിക്കാനും സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ ഭരണവുമായി മുന്നോട്ട് പോകാന്‍ അവര്‍ക്ക് അര്‍ഹതയില്ലെന്നും ബി ജെ പി എം പി കൂട്ടിച്ചേര്‍ത്തു.

Top