ചെന്നൈ: പനിയും നിര്‍ജ്ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ഇന്നലെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ജയലളിത. ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുബ്ബയ്യ വിശ്വനാഥന്‍ പറഞ്ഞു.
പലപ്പോഴും ഓഫീസിലെത്താതെ വീട്ടിലിരുന്ന് തന്നെയാണ് ജയലളിത ജോലി ചെയ്തിരുന്നത്. അരമണിക്കൂറിലധികം ഓഫീസിലുണ്ടാവാറില്ല. ഇതെല്ലാം 68കാരിയായ ജയലളിതയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് കാണിക്കുന്നതെന്ന അഭ്യൂഹം ശക്തമാണ്.
പൊതുയോഗങ്ങളില്‍ ഇരുന്ന് മാത്രം പ്രസംഗിക്കാനാരംഭിച്ചതും ഇത്തരം നിഗമനങ്ങള്‍ ബലപ്പെടുത്തിയിട്ടുണ്ട്.