കോവിഡ് ബാധിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്റ്റാലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സ്റ്റാലിന് കൊവിഡ് സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കും പരിശോധനക്കുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കാവേരി ആശുപത്രി അധികൃതർ അറിയിച്ചു.
#COVID19 தொற்றால் பாதிக்கப்பட்டுள்ள அய்யா @drramadoss அவர்கள் விரைந்து நலம் பெற விழைகிறேன். https://t.co/vtejLRzJzn
— M.K.Stalin (@mkstalin) July 13, 2022
11,12 തീയതികളിൽ സ്റ്റാലിൻ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നെന്നും കുറച്ച് ദിവസങ്ങൾക്കു മുൻപ് തിരുവണ്ണാമലൈ ജില്ലയിലെ ഔദ്യോഗിക പരിപാടികളിൽ അദ്ദേഹം മാസ്‌കില്ലാതെ പങ്കെടുത്തിരുന്നെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്റ്റാലിന് കോവിഡ് സഥിരീകരിച്ചതിനെ തുടർന്ന് പി.എം.കെ സ്ഥാപകൻ ഡോ രാംദോസ് നിരീക്ഷണത്തിലാണ്.