ചെന്നൈ: സ്‌പെയിന്‍ സന്ദര്‍ശനം വഴി 3,440 കോടി രൂപയുടെ വിദേശ നിക്ഷേപം ഉറപ്പാക്കിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. നിരവധി സ്പാനിഷ് കമ്പനികളുമായി ധാരണാപത്രം ഒപ്പിടാന്‍ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നിലയില്‍ തമിഴ്‌നാടിന്റെ പ്രതിച്ഛായ സ്‌പെയിനില്‍ അടക്കം പ്രചരിപ്പിക്കാന്‍ സാധിച്ചെന്നും സ്റ്റാലിന്‍ പറഞ്ഞു. 400 സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കേട്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. പ്രസംഗം കേട്ട് ആസ്വദിച്ചെന്നും ചിരിച്ചെന്നും അദ്ദേഹം പറഞ്ഞു. 543 സീറ്റിലും വിജയിക്കുമെന്ന് പറയാത്തതില്‍ ആശ്ചര്യമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
ജനങ്ങലെ സേവിക്കാന്‍ ആര് വന്നാലും നല്ലതാണെന്ന് നടന്‍ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സ്റ്റാലിന്‍ പ്രതികരിച്ചു.10 നീണ്ട സ്‌പെയിന്‍ സന്ദര്‍ശനത്തിന് ശേഷം ഇന്ന് രാവിലെയാണ് എം.കെ. സ്റ്റാലിനും സംഘവും ചെന്നൈയില്‍ എത്തിയത്.