ചെന്നൈയില്‍ 10 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: ചെന്നൈയില്‍ 10 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. സ്വകാര്യ വാര്‍ത്താ ചാനലിന്റെ ന്യൂസ് ഡെസ്‌ക്കില്‍ ജോലി ചെയ്യുന്നവരാണ് പത്തുപേരും. ഇതോടെ ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ 53 ആയി. ഇന്ന് 798 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു.

കൊവിഡ് ബാധിച്ച് 53 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. കന്യാകുമാരി സ്വദേശിയായ 65 കാരന്‍ ഉള്‍പ്പടെ ആറ് പേരാണ് കൊവിഡ് ബാധിച്ച് ഇന്ന് തമിഴ്‌നാട്ടില്‍ ഇന്ന് മരിച്ചത്. ചെന്നൈയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 4371 ആയി. ഇന്ന് 538 പേര്‍ക്കാണ് ഇവിടെ രോഗം കണ്ടെത്തിയത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരു കന്യാകുമാരി സ്വദേശിയും ഉള്‍പ്പെടുന്നു. കന്യാകുമാരിയില്‍ ഇതോടെ രോഗബാധിതരുടെ എണ്ണം 25 ആയി.

Top