ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ മകന്‍ രവീന്ദ്രനാഥ് കുമാറിനെ പുരട്ചി തലൈവി അമ്മാ പേരവൈ തേനി ജില്ലാ സെക്രട്ടറിയായി നിയമിച്ചു. അണ്ണാ ഡിഎംകെയുടെ പോഷക സംഘടനയാണിത്. ഫിഷറീഷ് മന്ത്രി ഡി. ജയകുമാറിന്റെ മകന്‍ ജെ. ജയവര്‍ധനെ പുരട്ചി തലൈവി അമ്മാ പേരവൈ ജോയിന്റ് സെക്രട്ടറിയായും നിയമിച്ചു.