പ്രതിഷേധത്തില്‍ പങ്കെടുത്തു; യോഗേന്ദ്ര യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ചെന്നൈ: തമിഴ്‌നാട്ടിലെ എക്‌സ്പ്രസ് വേ പദ്ധതിക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച തിരുവണ്ണാമലൈയില്‍ നിന്നാണ് യോഗേന്ദ്ര യാദവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് തമിഴ്‌നാട്ടില്‍ സാമൂഹിക പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. എന്നാല്‍ തിരുവണ്ണാമലൈയ്ക്ക് സമീപം എത്തിയപ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തി യോഗേന്ദ്ര യാദവിനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും കൈയ്യേറ്റം ചെയ്തശേഷം പൊലീസ് വാഹനത്തിലേക്ക് ബലംപ്രയോഗിച്ച് കയറ്റിയെന്നും യാദവ് പറഞ്ഞു. 10,000 കോടി മുടക്കു മുതലില്‍ നിര്‍മിക്കുന്ന സേലംചെന്നൈ എട്ടുവരി ഹരിത ഇടനാഴി പദ്ധതിക്കെതിരെയാണ് കര്‍ഷക പ്രതിഷേധം.

Top