യുക്രൈനില്‍ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: യുദ്ധ സാഹചര്യത്തില്‍ യുക്രൈനില്‍ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. യുക്രൈനില്‍ പഠിക്കാന്‍ പോയ തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യായിരത്തോളം വിദ്യാര്‍ത്ഥികളുടെ യാത്ര ചിലവ് വഹിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. യുക്രൈനില്‍ കുടുങ്ങി കിടക്കുന്നവര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചു.

അയ്യായിരത്തോളം തമിഴ് വിദ്യാര്‍ത്ഥികളാണ് യുക്രൈനിലുള്ളത്. ഇവരെ തിരിച്ചെത്തിക്കാന്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് സ്റ്റാലിന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. മോചനകാര്യങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരുമായി കൂടിയാലോചിക്കാന്‍ നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. മെഡിസിനും എന്‍ജിനീയറിംഗും പഠിക്കാനാണ് തമിഴ്‌നാട് സ്വദേശികളിലേറെയും യുക്രൈനിലേക്ക് പോയത്. ഇവരില്‍ ഭൂരിഭാഗം പേരും കീവില്‍ ആണുള്ളതെന്നാണ് വിവരം.

Top