പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുന്ന പേരറിവാളന് 30 ദിവസത്തേക്ക് പരോള്‍ അനുവദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പേരറിവാളെന്റ അമ്മ അര്‍പുതമ്മാളിന്റെ അപേക്ഷ പരിഗണിച്ചാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തമിഴ്‌നാട് ജയില്‍ മാന്വല്‍ വ്യവസ്ഥ പ്രകാരം 30 ദിവസത്തേക്ക് സാധാരണ അവധിക്ക് പോകാന്‍ അനുവദിച്ച് ഉത്തരവിറക്കിയത്. രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട്
30 വര്‍ഷത്തോളമായി ജീവപര്യന്തം തടവില്‍ കഴിയുകയായിരുന്നു പേരറിവാളന്‍.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും ജയിലില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാലും ആരോഗ്യ പ്രശ്‌നമുള്ള മകന്റെ ജീവന് ആപത്തുണ്ടാകുമെന്ന് ചൂണ്ടികാണിച്ചാണ് പേരറിവാളന്റെ അമ്മ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പരോളില്‍ പോകാന്‍ പേരറിവാളനെ അനുവദിച്ചേക്കും.

Top